വജ്ദ 2012
തൻ്റെ ഏറ്റവും വലിയ സ്വപ്നമായ "സ്വന്തമായി ഒരു സൈക്കിൾ" എന്ന ലക്ഷ്യത്തിനായി കാശ് സ്വരൂപിക്കാൻ വേണ്ടി സ്കൂളിലെ ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന പരിശ്രമശാലിയായ ഒരു സൗദിഅറേബ്യൻ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം. പെൺകുട്ടികൾ സൈക്കിൾ ഓടിക്കാൻ പാടില്ലെന്നുള്ള ചുറ്റുപാടിൽ നിന്നും വളർന്ന് വന്ന് അത്തരം സ്റ്റീരിയോട്ടിപ്പിക്കൽ സൗദി പാട്രിയാർക്കൽ നിലപാടുകളെ നിഷ്കളങ്കമായി ചോദ്യം ചെയ്യുന്ന വജ്ദ. ആ ഒരു വ്യവസ്ഥതിഥിയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവഗണനകളും ചിത്രത്തിൽ പലയിടത്തും പരാമർശമാവുന്നുണ്ട്. പൂർണ്ണമായും സൗദിഅറേബ്യൻ പശ്ച്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമ ആ രാജ്യത്തിൽ നിന്നും ഓസ്‌കാർ അവാർഡിലേക്കുള്ള ആദ്യത്തെ സബ്‌മിഷനായിരുന്നു (മികച്ച വിദേശചിത്രം കാറ്റഗറി).
2012ൽ പുറത്തിറങ്ങിയ ചിത്രം (യൂറോപ്പ്യൻ മേഖലയിൽ ആയിരുന്നു ആദ്യ റിലീസ്) സംവിധാനം ചെയ്‌തിരിക്കുന്നത് സൗദിക്കാരിതന്നെയായ ഹൈഫ-അൽ-മൻസൂരിയാണ്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് പരിമിതികളുള്ള ഒരു രാജ്യത്ത് നിന്ന്കൊണ്ട് ഒരു പക്കാ റിയലിസ്റ്റിക് മൂവി പൂർത്തിയാക്കി അവതരിപ്പിച്ച അവർ തീർച്ചയായും ഒരുപാട് അഭിനന്ദനമർഹിക്കുന്നുണ്ട്. വ്യത്യസ്ഥ സംസ്‌കാരങ്ങളും തന്മയത്വവും ഇഷ്ടപ്പെടുന്ന ഏതൊരു സിനിമാപ്രേമിയും ഈ ഒരു ചിത്രവും അതിന്റെ പരിപൂർണ്ണതയിൽ ആസ്വദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.🌸♥️
.
.
.
PC: Pinterest
Comments
Post a Comment