ഇൻഡോർ: ഞാൻ താമസിച്ച ആദ്യ ഉത്തരേന്ത്യൻ സിറ്റിയും ഒരു എൻ.സി.സി. നാഷണൽ ക്യാമ്പും

2014 ഒക്ടോബർ, കേരളം 1/29 എൻ.സി.സി - പി.എസ്.എം.ഒ. കോളേജ് യൂണിറ്റിൻറെ അമരത്ത് ഷുക്കൂർ സാർ മാറി റഹ്‌മാൻ സാർ അസ്സോസിയേറ്റ് ഓഫീസർ ആയി ചുമതലയേറ്റു തുടരുന്ന കാലം. നാഷണൽ കേഡറ്റ് കോർപ്‌സിൽ കേറി വറൈറ്റിയായ പരീക്ഷണങ്ങളും അനുഭവ പാഠങ്ങളും പഴറ്റാൻ തുടങ്ങിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. ഇന്നേവരെ മൊത്തം മൂന്നു ക്യാമ്പുകളിൽ പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്; മാവൂർ ഗ്രാസിമിലെ ഒരു കംബൈൻഡ് അന്ന്വൽ ട്രെയിനിങ് ക്യാമ്പും അവിടത്തന്നെ വച്ചുണ്ടായിരുന്ന റിപ്പബ്ലിക്ക് ഡേ ഇന്റർബറ്റാലിയൻ പരേഡ് ക്യാമ്പും പിന്നെ കാലിക്കറ്റ് റ്റു കൊച്ചി ഒരു ഓൾ കേരളം സൈക്ലിംഗ് എക്‌സ്‌പഡീഷനും. മൂന്നും കഴിഞ്ഞു കുറച്ച് മാസങ്ങൾ പുതിയ ക്യാമ്പൊന്നുമില്ലാതെ ബോറടിച്ച് വെറുതെയിരിപ്പാണ്. ഓരോ ആഴ്ചാവസാനങ്ങളിലുമുള്ള കോളേജ് പരേഡ് ട്രെയിനിങ് ദിനങ്ങളും അന്നന്നത്തെ കോഴി ബിരിയാണിയും മാത്രമാണ് ഇച്ചിരി സമാധാനം തൂകാറുള്ളത്. അങ്ങനിരിക്കെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചുള്ള ഒരു നാഷണൽ ക്യാമ്പിന് എനിക്കവസരമൊരുങ്ങുന്നത്. മുമ്പത്തെ മൂന്നെണ്ണം കൂടെ ഇത് എൻ്റെ നാലാമത്തേ ക്യാമ്പാണ്. കേരളം & ലക്ഷദ്വീപ് ഡിറക്ടറേറ്റിന് കീഴിൽ മലപ്പുറം ജില്ലയുടെ സ്വന്തം ബറ്റാലിയനായ ...